തിരുവനന്തപുരം :തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ,2021-22 സ്കൂൾ വർഷത്തിന് തുടക്കം കുറിക്കുന്ന പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതു പ്രത്യാശയോടെ ദിവസമാണ്.പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്നും മുഖ്യമന്ത്രി.കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ക്രിയാത്മകതയും, പുതുമയും ലോകത്തിനുമുന്നിൽ വെളിവാക്കിയ ഒരു കാലഘട്ടം കൂടിയായിരുന്നു. ഈ രംഗത്ത് ലോകത്തിനു തന്നെ മാതൃകയാണ്നമ്മുടെ കേരളം. ഓൺലൈൻ ക്ലാസുകൾ ഘട്ടം ഘട്ടമായി ആയിരിക്കും നടപ്പാക്കുക. വീടുകളിൽ ആണെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെയായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ മന്ത്രി പി. ശിവൻകുട്ടി ചടങ്ങിൽ അക്ഷരദീപം തെളിച്ചു. മാന്തിമാരായ ആന്റണി രാജു, ജി. ആർ. അനിൽ,തിരുവനന്തപുരം മേയർ എസ്.ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് എസ് സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.വിദ്യാർഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്.