Spread the love
കിഫ്ബി മസാല ബോണ്ട്; തോമസ് ഐസകിന്റെ ഹർജിയിൽ വിധി ഇന്ന്

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ ജസ്റ്റിസ് വിജി അരുൺ ആണ് വിധി പ്രസ്താവിക്കുക. മസാല ബോണ്ട്‌ വിതരണത്തിൽ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി, താൻ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിൽ ഐസക്കിന്റെ വാദം. നേരത്തെ നൽകിയ വ്യക്തിഗത വിവരങ്ങൾ ആണ് ഇഡി ആവർത്തിച്ച് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇഡി അന്വേഷണത്തിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ അപക്വം ആണെന്നും, ഇ ഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നും ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്.അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസക് ശ്രമിക്കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply