
നാഗര്‍കോവില്‍: സ്വര്‍ണം കവര്‍ന്ന് നാലുവയസ്സുകാരനെ വായില്‍ തുണി തിരുകി അലമാരയില്‍ അടച്ച് കൊലപ്പെടുത്തിയ അയല്‍ക്കാരിയെ മണവാളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തു. കടിയപട്ടിണം ഫാത്തിമ തെരുവില്‍ അന്‍പിയത്തില്‍ ജോണ്‍റിച്ചാര്‍ഡ്സ്-സഹായഷീജ ദമ്പതികളുടെ മകന്‍ ജോഹന്‍ (4) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ഫാത്തിമയാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ പരിസരത്തെ കുട്ടികളുമായി കളിക്കാന്‍ പോയ ജോഹന്‍ ഉച്ചയായിട്ടും മടങ്ങിവരാത്തത്തിനെ തുടര്‍ന്ന് മാതാവ് മണവാളക്കുറിച്ചി പൊലീസില്‍ പരാതി നല്‍കി. അതിനിടെ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുള്ള ക്യാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അന്വേഷണം ശക്തമാക്കിയ പൊലീസ് കുട്ടിയുടെ അയല്‍വാസിയായ സ്ത്രീയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ ഫാത്തിമയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അലമാര തട്ടില്‍ വായില്‍ തുണി തിരികിയ നിലയില്‍ കുട്ടിയെ കണ്ടെത്തി. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസ് ഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തി.
രോഷാകുലരായ നാട്ടുകാര്‍ ഫാത്തിമയുടെ വീട് അടിച്ചുതകര്‍ത്തു. കടിയ പട്ടിണത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.