Spread the love

നെടുമങ്ങാട് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ കിള്ളിയാർ കരകവിഞ്ഞൊഴുകി. ആറിനു സമീപമുള്ള പത്താം കല്ല്, പന്തടിക്കളം പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറുകയും ചെയ്തു. കഴിഞ്ഞ വർഷം ഉണ്ടായ മഴയിൽ, ഇത്തരത്തിൽ കിള്ളിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് സംരക്ഷണ വേലി ഇല്ലാത്തതിനാൽ, കാൽവഴുതി ആറ്റിലേക്ക് വീണ 2 പേർ ഒഴുക്കിൽപെട്ട് മരിക്കുകയും ചെയ്തിരുന്നു.
പാലോട്∙ നന്ദിയോട് പാലുവള്ളി റൂട്ടിലെ കടുവപ്പാറ പാലം നിർമാണത്തിലെ അശാസ്ത്രീയത മൂലം ഇന്നലത്തെ കനത്ത മഴയിൽ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി ഇടറോഡുകളെല്ലാം വെള്ളത്തിനടയിലാതു മൂലം പലർക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി.

കൃഷിയിടങ്ങളും വെള്ളത്തിനടയിലായി. ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് പാലം തകർന്നതിനെ തുടർന്ന് അടുത്തകാലത്താണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ റോഡ് നവീകരിച്ചത്. പാലത്തിനു പകരം മൂന്ന് പൈപ്പുകൾ സ്ഥാപിച്ചു മീതെ കോൺക്രീറ്റ് നടത്തി കലുങ്കിന് സമാനമായിട്ടാണ് നവീകരണം നടത്തിയത്.

Leave a Reply