Spread the love

കൊറോണ കവര്‍ന്നത് അപൂര്‍വ ചലച്ചിത്ര വിസ്മയത്തെ..പിയത്ത,ദ ഐയ്‌ലും സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ പോലയുള്ള ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ ഹരമായിരുന്നു കിം കി ഡുക്. മാറിമറിയുന്ന മനുഷ്യജീവിത ഭാവങ്ങളെ കിം തന്റെ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചു . നിഷ്കളങ്കത, ഹിംസ, കാമം, സ്വാര്‍ത്ഥത, പശ്ചാത്താപം എന്നിങ്ങനെ ഒരു മനുഷ്യന്റെ എല്ലാ ഭാവങ്ങളും കിമ്മിന്റെ സിനിമകളിലൂടെ ആസ്വാദകന്‍ അനുഭവിക്കുകയായിരുന്നു ..

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി ബഹുമതികള്‍ നേടിയ കൊറിയന്‍ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും കൂടിച്ചേരലായിരുന്നു മിക്ക സിനിമകളും

കൊറിയന്‍ സംവിധായകനായ കിം കി ഡുക്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം.കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ കിം കി ഡ്യുക്കിന്റെ സിനിമകള്‍ ആരവമായാണ് പ്രേക്ഷകര്‍ വരവേറ്റത്.

1960 ഡിസംബര്‍ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതല്‍ ’93 വരെ അദ്ദേഹം പാരീസില്‍ ഫൈന്‍ ആര്‍ട്സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയില്‍ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു.

Leave a Reply