Spread the love
കിൻഡർ സർപ്രൈസ്​ ചോക്ലേറ്റ് ; വിലക്കേർപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ.

കിൻഡർ സർപ്രൈസ്​ ചോക്ലേറ്റ് വിവിധ ഗൾഫ് മാർക്കറ്റുകളിൽ നിന്ന് പിൻവലിച്ചു.കിൻഡർ ചോക്ലേറ്റ് ഉൽപന്നങ്ങൾ വഴി യൂറോപ്പിൽ സാൽമൊണെല്ല ബാക്ടീരിയ പടരുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
കിൻഡർ സർപ്രൈസ്​ ചോക്ലേറ്റ് യു.എ.ഇയിലെ മാർക്കറ്റിൽ നിന്ന്​ പിൻവലിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ബെൽജിയത്തിൽ നിന്ന് എത്തിയ കിൻഡർ സർപ്രൈസ് യൂവോ മാക്സി ചോക്ലേറ്റിന്‍റെ രണ്ട് ബാച്ചുകളാണ് യു.എ.ഇ വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാൻ പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകിയത്. ഇവ നശിപ്പിക്കുകയോ കൊണ്ടുവന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം മുഴുവൻ എമിറേറ്റുകളിലെയും നഗരസഭകൾക്കും മറ്റ് അനുബന്ധ വകുപ്പുകൾക്കും നിർദേശം നൽകി.

കിൻഡർ സർപ്രൈസ്​ ചോക്ലേറ്റ് സൗദി വിപണിയിൽ നിന്നും പിൻവലിച്ചു. ബെൽജിയത്തിൽ നിന്ന് എത്തിയ കിൻഡർ സർപ്രൈസ് യൂവോ മാക്സി ചോക്ലേറ്റ് സൗദി മാർകെറ്റിൽ നിന്നും പിനാവലിച്ചിട്ടുണ്ടെന്നും ഇപ്പോൾ വിപണിയിൽ ലഭ്യമല്ലെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അതോറിട്ടി അറിയിച്ചു. സൗദി മാർക്കറ്റിലുള്ള കിൻഡർ സർപ്രൈസ്​ ചോക്ലേറ്റ് ഇന്ത്യ പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.ഇവക്കെതിരെ ആരോഗ്യ മുന്നറിയിപ്പുകളില്ല.എന്നാൽ പിൻവലിച്ച കിൻഡർ സർപ്രൈസ്​ ചോക്ലേറ്റ് കഴിച്ചവർക്ക് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ബെൽജിയം നിർമ്മിത കിൻഡർ സർപ്രൈസ്​ ചോക്ലേറ്റ് ആരും കഴിക്കരുതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അതോറിട്ടി വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കിൻഡർ സർപ്രൈസ് ചോക്ലേറ്റ് എഗ്ഗ് കഴിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി .ജൂലൈ 11 നും ഒക്ടോബർ 7 നുമിടയിൽ എക്സ്പെയറി ഡേറ്റുള്ള കിൻഡർ സർപ്രൈസ് ചോക്ലേറ്റ് എഗ്ഗിൽ സാൽമൊണെല്ല ബാക്ടീരിയയുടെ മലിനീകരണ സാധ്യതയുള്ളതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇത് കഴിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഒമാനും കിൻഡർ സർപ്രൈസ്​ ചോക്ലേറ്റിന് വിലക്കേർപ്പെടുത്തിയാതായി അറിയിച്ചു

Leave a Reply