Spread the love
ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്: നിലവിലെ സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സഊദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് നൽകി. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് പുതുക്കി നൽകുക. മാർച്ച് അവസാനം വരെ സൗജന്യമായി ഇവ പുതുക്കി നൽകാണാനാണ് നിർദേശം. നേരത്തെയുള്ള പ്രഖ്യാപന കാലാവധി ഈ മാസം അവസാനം തീരാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

ഇഖാമ, റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഊദി പാസ്പോർട്ട് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്.

Leave a Reply