വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട് കിരൺ കുമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി അംഗീകരിച്ച സുപ്രീം കോടതി കിരണിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ.
2021 ജൂൺ 21നാണ് നിലമേല്‍ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകൾ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. മരണത്തിൽ ദുരൂഹത ഉയരുകയും പീഡനത്തിത്തിന്റെ നിരവധി തെളിവുകൾ പുറത്തുവരികയും ചെയ്തു. ഇതോടെ ഭർത്താവ് കിരൺ ഒളിവിൽ പോയെങ്കിലും രാത്രിയോടെ പൊലീസിൽ കീഴടങ്ങയായിരുന്നു.