കിരണിനേ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.
സ്ത്രീധന പീഡനത്തിൻ്റെ പേരിൽ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരണിനേ ആണ് സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിട്ടത്.ഇക്കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ പോരുവഴിയിലെ കിരണിൻ്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഗതാഗതവകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ്പെക്ടറായിരുന്നു കിരണ്‍ കുമാര്‍. സ്ത്രീധന പീഡനത്തിൻ്റേ പേരിൽ ഒരാളെ സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഇതാദ്യമാണ്. അന്വേഷണംപൂർത്തിയാകുന്നതിനു മുൻപ് ഒരാളെ പിടിച്ചു വിടുന്നത് അപൂർവമായാണ്. സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസ് ഉണ്ട് കിരനിനെതിരെയുള്ള കേസുകൾ തെളിഞ്ഞെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. സിവിൽസർവീസ് ചട്ടം 8 അനുസരിച്ചാണ് കിരണിനെ പിരിച്ചുവിട്ടത് ഇനിയൊരിക്കലും കിരണിന് സർക്കാർ ജോലി ലഭിക്കില്ല.