വിസ്മയ കേസില്‍ ഇന്ന് പ്രതി കിരണിന്റെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എന്നിവരെ ഇന്ന് വിസ്തരിക്കും. വിസ്മയയുടെ ആത്മഹത്യാ കുറിപ്പ് പൊലീസുകാരന് കൈമാറിയെന്ന് കിരണിന്റെ പിതാവ്സദാശിവന്‍ പിള്ള മൊഴി നല്‍കിയതോടെ സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. നേരത്തെ നല്‍കിയ മൊഴിയിലോ മാധ്യമങ്ങളോടോ വിസ്മയയുടെ ആത്മഹത്യ കുറിപ്പിനെ കുറിച്ച് പറഞ്ഞിരുന്നില്ല. ശബ്ദം കേട്ട് എത്തിയപ്പോഴാണ് വിസ്മയ നിലത്ത് കിടക്കുന്ന രീതിയില്‍ കണ്ടതെന്നായിരുന്നു സദാശിവന്‍ പിള്ള പറഞ്ഞിരുന്നത്.