Spread the love
കിസാൻ എക്‌സ്‌പോ 2021 തിരുവനന്തപുരത്ത് ഡിസംബർ 22 മുതൽ

കിസാൻ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻറ് ഇൻഡസ്ട്രീസും എക്‌സിക്യൂട്ടീവ് നോളജ് ലൈൻസും വിവിധ കർഷക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കിസാൻ ദിനാഘോഷവും പ്രദർശനവും ഡിസംബർ 22 നും 23 നും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടക്കും. കിസാൻ എക്‌സ്‌പോയുടെ ലോഗോ പ്രകാശനം ഡെയറി ഡെവലപ്‌മെൻറ് – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു. കൃഷി സംബന്ധമായ നൂതന ആശയങ്ങളും പദ്ധതികളും, സാങ്കേതിക അറിവുകളും കിസാൻ എക്‌സ്‌പോയുടെ ഭാഗമായി വിദഗ്ധർ പങ്കുവയ്ക്കും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഉൽപ്പന്ന സേവന പ്രദർശനം, ബയേഴ്‌സ് സെല്ലേഴ്‌സ് മീറ്റിംഗ്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക സ്‌കീമുകളുടെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ പരിപാടികളും നടക്കും. കാർഷിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കർഷകരെയും, കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കിസാൻ എക്‌സ്‌പോയുടെ വേദിയിൽ ആദരിക്കും.

Leave a Reply