Spread the love
കിസാന്‍ സമ്മാന്‍ നിധി: മുപ്പതിനായിരത്തില്‍പരം അനര്‍ഹര്‍, നടപടിയുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാന്‍ നിധി യോജന പ്രകാരമുള്ള ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ഇവരില്‍ നിന്ന് തുക തിരിച്ചുപിടിച്ചു നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം നടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

അനര്‍ഹരില്‍ നിന്ന് തുക തിരിച്ചു പിടിക്കുന്നതിന് ഫീല്‍ഡ്‌ലെവല്‍ ഓഫിസര്‍മാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് അറിയിച്ചു.

കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്നു തവണയായി ആറായിരം രൂപ വീതമാണ് നല്‍കിയത്. 37.2 ലക്ഷം പേരാണ് കേരളത്തില്‍ പിഎം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റിയവരില്‍ 21,018 പേര്‍ ആദായനികുതി അടയ്ക്കുന്നവരാണ്. അനര്‍ഹര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റാനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുമെന്നും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നോട്ടിസില്‍ പറയുന്നു.

Leave a Reply