Spread the love
Kizhakkambalam Attack: Special Investigation Team to find out the real cause

കൊച്ചി: കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിലെ യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്തത വരുത്തും. സംഭവത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് ചികിത്സ ചിലവ് സർക്കാർ ലഭ്യമാകാത്തതിൽ വിർമശനം ഉയർന്നതോടെ ചിലവ് ഏറ്റെടുക്കാൻ ഡിജിപി നിർദ്ദേശം നൽകി.

ക്രിസ്മസ് ദിനത്തിലെ ആൾക്കൂട്ട ആക്രമണത്തിന് പ്രേരണയായ സാഹചര്യങ്ങൾ കണ്ടെത്തുകയാണ് പൊലീസ്. കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ എല്ലാത്തിന്‍റെയും തുടക്കം. എന്നാൽ ഈ രീതിയിലുള്ള പ്രകോപനത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് പൊലീസ് തേടുന്നത്. ഇതിനായി തൊഴിലാളികളുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ലഹരി ഉപയോഗം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് പൊലീസ്. അറസ്റ്റിലായ 164 പ്രതികളും എറണാകുളം, തൃശൂർ ജില്ലകളിലെ ജയിലുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അതേസമയം, സംഭവത്തിൽ പരിക്കേറ്റ എട്ട് പൊലീസുകാരുടെയും ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കാത്തതിൽ വിമർശനവുമായി പൊലീസ് അസ്സോസിയേഷൻ രംഗത്തെത്തി. ആശുപത്രിയിലെ മുഴുവൻ ചികിത്സ ചിലവും സ്വന്തം നിലയ്ക്കാണ് പൊലീസുകാർ കണ്ടെത്തിയത്. വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്നപരിഹാരമായത്. ആശുപത്രിയിൽ ചിലവായ തുക തിരികെ നൽകാനും തുടർചികിത്സക്ക് പണം ലഭ്യമാക്കാനും ഡിജിപി നിർദ്ദേശം നൽകി.

Leave a Reply