Spread the love
കെകെയെ രക്ഷിക്കാമായിരുന്നു: പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർ

കുഴഞ്ഞുവീണ സമയത്ത് തന്നെ സിപിആര്‍ നല്‍കിയിരുന്നുവെങ്കില്‍ കെ കെയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍. ഗായകന്റെ രക്തധമനികളില്‍ വലിയ തോതിലുള്ള ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ‘ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന ധമനിയിലും മറ്റു ധമനികളിലും തടസ്സങ്ങളുണ്ടായിരുന്നു. സംഗീതവേദിയില്‍ അദ്ദേഹം വളരെ ആവേശത്തോടെയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പാടുന്നതിനോടൊപ്പം നൃത്തം ചെയ്തു. ഇതെല്ലാം രക്തയോട്ടം തടസ്സപ്പെടുന്നതിലേക്ക്‌ നയിച്ചിരിക്കാം. തക്കസമയത്ത് സിപിആര്‍ നല്‍കിയിരുന്നുവെങ്കില്‍ കെ കെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു”- ഡോക്ടര്‍ പറഞ്ഞു. കൊൽക്കത്തയിലെ സംഗീത പരിപാടിയിൽ പങ്കെടുത്തപ്പോഴുണ്ടായ ബാഹ്യസമ്മർദ്ദങ്ങൾ കെ കെയ്ക്ക് ഹൃദയാഘാതമുണ്ടാകാൻ കാരണമായിരിക്കാമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. കെ കെ വളരെയധികം ആന്റാസിഡ് മരുന്നുകൾ കഴിച്ചിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൈകൾക്കും തോളിനും വേദനയുണ്ടെന്ന് മരണത്തിനു മുൻപ് വിളിച്ചപ്പോൾ കെ കെ ഭാര്യയോടു പറഞ്ഞിരുന്നു.

Leave a Reply