കണ്ണൂർ∙ എംഎൽഎ കെ.കെ.ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് അസ് എ കോമ്രേഡ് (സഖാവെന്ന നിലയിൽ എന്റെ ജീവിതം) കണ്ണൂർ സർവകലാശാലയുടെ സിലബസിൽ. എംഎ ഇംഗ്ലിഷ് സിലബസിലാണ് ആത്മകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തി. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു.
പാർട്ടികത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ ശൈലജ ആത്മകഥയിൽ പങ്കുവയ്ക്കുന്നത്. നാണക്കാരിയായ പെൺകുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നതും മന്ത്രിയെന്ന നിലയ്ക്ക് നടത്തിയ പ്രവർത്തനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.