Spread the love
കെ.കെ.ഇ.എം വിര്‍ച്വല്‍ തൊഴില്‍ മേള ഇന്ന് മുതല്‍

കേരള നോളജ് മിഷന്‍(കെ.കെ.ഇ.എം) സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ഇന്ന് മുതല്‍ ജനുവരി 27 വരെ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://knowledgemission.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതു വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിചയം, കഴിവ് എന്നിവ ഉള്‍പ്പെടെയുള്ള പ്രൊഫൈല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി വെര്‍ച്വല്‍ ജോബ് ഫെയര്‍ മോഡ് തെരഞ്ഞെടുത്ത് പുതിയ വിവരങ്ങളും സി.വിയും അപ്‌ലോഡ് ചെയ്യുക.
പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികള്‍ തൊഴില്‍ദായകരില്‍നിന്ന് തെരഞ്ഞെടുക്കണം.
ഉടനെ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള തൊഴില്‍ കണ്ടെത്താന്‍ റോബോട്ടിക് അഭിമുഖത്തിലും ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിര്‍ണയത്തിലും പങ്കെടുക്കാനാകും.
ഇതിനെ അടിസ്ഥാനമാക്കി ജോലികള്‍ക്കുള്ള തീയതിയും സമയവും ഉദ്യോഗാര്‍ത്ഥികളെ ഇ-മെയ്ല്‍ വഴി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.knowledgemission.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply