Spread the love
മുട്ടിൽ മരംമുറി കേസ്; നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

മുട്ടിൽ മരംമുറിയിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സിസിഎഫ് കെ വിനോദ് കുമാറിനെ കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക് സ്ഥലം മാറ്റി. മുട്ടിൽ മരം മുറിയിൽ പ്രതികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തി എന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയ എന്‍ ടി സാജനെ സ്ഥാന കയറ്റം നൽകി ദക്ഷിണ മേഖല വനം സർക്കിൾ മേധാവിയായി നിയമിച്ചു. മുട്ടിൽ മരം മുറി കണ്ടെത്തി അന്വേഷണ റിപ്പോ‍ർട്ട് സമർപ്പിച്ച വിനോദ് കുമാർ പ്രതികൾക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. രണ്ട് വർഷം തികയും മുമ്പ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ മാറ്റണമെങ്കിൽ സിവിൽ സർവ്വീസ് ബോര്‍ഡ് ചേ‍ർന്ന് ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേൾക്കണമെന്നാണ് ചട്ടം. വിനോദ് കുമാറിന് അപ്രധാനമായ സോഷ്യൽ ഫോറസ്ട്രിയുടെ ചുമതലയാണ് നൽകിയത്. ഇതേ ജില്ലയിൽ ഉയർന്ന ചുമതലയാണ് ആരോപണ വിധേയന് സർക്കാ‍ർ നൽകിയത്. മരം മുറിക്കാർക്ക് ഒത്താശ ചെയ്യുന്നതാണ് ഈ സ്ഥലം മാറ്റങ്ങൾ.

Leave a Reply