
ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതിയെ വ്യാഴാഴ്ചയറിയാം. രാവിലെ പതിനൊന്നോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ 63-ാം നമ്പര്‍ മുറിയില്‍ ആരംഭിക്കുന്ന വോട്ടെണ്ണല്‍ വൈകീട്ടോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് മുഖ്യവരണാധികാരി പി.സി. മോദി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും.
എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുമാണ് മത്സരരംഗത്തുള്ളത്. വോട്ടുമൂല്യം കണക്കിലെടുക്കുമ്പോൾ മുർമുവിന് വ്യക്തമായ മുൻതൂക്കമുണ്ട്. രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയെ കണ്ടെത്താനായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.