താമരശ്ശേരി: കൈതപൊയില്‍ നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കോടഞ്ചേരി പഞ്ചായത്ത്.
കെട്ടിട നിർമാണത്തിന് അനുമതിയില്ലെന്നും അപേക്ഷ ലഭിച്ചിരുന്നെങ്കിലും പരിശോധന പൂർത്തിയായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി പറഞ്ഞു.
അതേ സമയം എല്ലാവിധ അനുമതിയും നേടിയതിന് ശേഷം മാത്രമാണ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തി തുടങ്ങാറുള്ളു എന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും സിഇഒ അബ്ദുസ്സലാം അറിയിച്ചു.
രാവിലെ 11.30ഓടെയാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. 23 പേരാണ് അപകടത്തിൽപ്പെട്ടത്. 19 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ്.
പണി നടന്നുകൊണ്ടിരുന്ന ഹില്‍സായി സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.
നാട്ടുകാരും മറ്റു തൊഴിലാളികളും ഉടന്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്തം നല്‍കി,തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്സും താമരശ്ശേരി പോലീസും രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയായിരുന്നു.
ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും ആരും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നും നോളേജ്സിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ഫോട്ടോകള്‍ ബലമായി റിമൂവ് ചെയ്യുകയും ചെയ്തതായി താമരശ്ശേരി വാര്‍ത്താ റിപ്പോര്‍ട്ടര്‍ പറഞ്ഞു.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ താമരശ്ശേരി വാര്‍ത്താ സംഘമടക്കമുള്ളവരേയാണ് തടഞ്ഞത്. നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളാണ് രംഗം ശാന്തമാക്കിയത്.