Spread the love

കൊച്ചി∙ കൊച്ചിയിൽ ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ ഏഴംഗ സംഘത്തെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണു പിടിയിലായതെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പറഞ്ഞു. ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കലാണ് ലഹരിഇടപാടുകളുടെ സൂത്രധാരനെന്നാണ് എൻസിബി പറയുന്നത്. 326 എൽഎസ്ഡി സ്റ്റാംപുകളും എട്ട് ഗ്രാം ഹഷീഷ് ഓയിലുമാണ് പിടികൂടിയത്.

ജർമനിയില്‍നിന്നെത്തിയ പാഴ്സൽ സംബന്ധിച്ച അന്വേഷണമാണു വഴിത്തിരിവായത്. കൊച്ചിയിലെ വിദേശ പാഴ്സൽ ഓഫിസിൽ ദിവസങ്ങൾക്കു മുൻപ് ലഭിച്ച പാഴ്സലിൽ 10 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്തിരുന്നുന്നു. അഡ്രസ് പരിശോധിക്കവേ ശരത്തിന്റെ പേരും കണ്ടെത്തി. ശരത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തതിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആറിടങ്ങളില്‍ എൻസിബി വിവിധ ഏജൻസികളുടെ സഹായത്തോടെ പരിശോധന നടത്തി. ഈ പരിശോധനയിലാണ് ഇപ്പോൾ 326 എൽഎസ്ഡി സ്റ്റാംപുകളും എട്ട് ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തിയത്.

Leave a Reply