ഇലന്തൂരിലെ നരബലി കേസിൽ അവയവ മാഫിയ എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.വൃത്തിഹീനമായ രീതിയിൽ അവയവ കടത്ത് നടക്കില്ല.ഇത് പറഞ്ഞ് ലൈലയേയും ഭഗവൽസിംഗിനേയും ഷാഫി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.കൂടുതല്‍ ഇരകള്‍ ഉണ്ട് എന്നതിന് സൂചനകളില്ല. പ്രതികൾ പറഞ്ഞതുമാത്രം വിശ്വസിച്ചല്ല പൊലീസിന്റെ അന്വേഷണം. മിസ്സിങ് കേസുകളും അന്വേഷിക്കുന്നുണ്ട്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.