തൃശ്ശൂർ :കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് (26)പോലീസ് പിടിയിൽ.തൃശ്ശൂർ വനമേഖലയിൽ വച്ചായിരുന്നു അറസ്റ്റ്.

പേരാമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട അയ്യൻകുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ,തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ,എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എ. നിസാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഷാഡോ പോലീസ് സംഘവും,മുന്നൂറോളം നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞദിവസം പ്രതിയെ ഒളുവിൽ കഴിയാൻ സഹായിച്ചാൽ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ്.ഏപ്രിൽ എട്ടിന് സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും രണ്ടുമാസമായിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് അന്വേഷണവുമായി രംഗത്തെത്തിയത്.
ഇതിനകം പ്രതി ഒളിവിൽ പോവുകയും മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തിരുന്നു.ഇത് നിരസിക്കപ്പെട്ടത്തിനെ തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും,നഗ്നവീഡിയോ ചിത്രീകരിക്കുകയും, ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾപൊള്ളൽ ഏൽപ്പിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ ഇന്നലെ പ്രതിക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു.എന്നാൽ,പ്രതിയുടെ ആഡംബര ജീവിതരീതികളും മറ്റും സംശയം സൃഷ്ടിക്കുന്നതെന്നും, സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.