Spread the love
കൊച്ചി കൂട്ടബലാത്സംഗം: തെളിവെടുപ്പ് പൂർത്തിയാക്കി

കൊച്ചിയില്‍ ഓടുന്ന വാഹനത്തിൽ വെച്ച് 19 കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ആക്രമിക്കപെട്ട യുവതിയുടെ സുഹൃത്തും പീഡനത്തിന് ഒത്താശ ചെയ്തെന്ന് കരുതുന്ന ഡിംപിൾ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിൻ , സുധീപ് , വിവേക് എന്നീ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായി. ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാർ അടക്കമുള്ള സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് പോലീസ് പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

Leave a Reply