ഇന്ന് കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം. പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിനയാത്രക്കാരുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലെത്തിക്കുക. കൂടുതൽ പാത വരുന്നതോടെ അത് 2.5ലക്ഷമാക്കി ഉയർത്തുക തുടങ്ങിയതാണ് ലക്‌ഷ്യം. തിരുവനന്തപുരത്തും കോഴിക്കോടും പരിഗണനയിലുള്ള ലൈറ്റ് മെട്രോ പദ്ധതി അനുമതിയായാൽ മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് എംഡി ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് പറഞ്ഞു. ഒരു മണിക്കൂറിൽ പതിനായിരം മുതൽ പതിനയ്യായിരം യാത്രക്കാരെത്തിയാലെ ലൈറ്റ് മെട്രോ പരിഗണിക്കൂ. അതിൽ കുറവെങ്കിൽ ഇലക്ടിക് ബസ് കൂട്ടിവെച്ച മാതൃകയിലുള്ള മെട്രോ നിയോ രീതിക്കാകും മുൻഗണന. വാട്ടർ മെട്രോയ്ക്കൊപ്പം ടൂറിസം സാധ്യത കൂടി മുന്നിൽ കണ്ട് നഗരത്തിനുള്ളിൽ എംജി റോഡിലും മറൈൻ ഡ്രൈവിലേക്കും മെട്രോ നിയോ. മെട്രോ ആദ്യഘട്ടത്തിൽ നിർമ്മാണം ഡിഎംആർസി എങ്കിൽ ഇനി എല്ലാത്തിനും ചുക്കാൻ പിടിക്കുക കെഎംആർഎൽ ആയിരിക്കും.