കൊച്ചി: കൊച്ചി മേട്രോ ട്രെയിനുകൾക്കു ഇനി അറിയപ്പെടുക നദികളുടെ പേരുകളിലും കാറ്റിന്റെ പര്യായ പദങ്ങളിലും ആയിരിക്കും. 25 ട്രെയിനുകൾക്കും പേരുകളായി. ഇന്ത്യയിൽ ആദ്യമായാണ് ഒരു മെട്രോ സർവീസിന് കീഴിലുള്ള ട്രെയിനുകൾക്ക് പേര് നൽകുന്നത്. ഇന്ത്യൻ സംസ്കാരവുമായി ചേർന്നുനിൽക്കുന്ന പേരുകളാണ് മെട്രോയ്ക്ക് നൽകിയിരിക്കുന്നത്.
ഗംഗ, യമുന, ബ്രഹ്മപുത്ര, പമ്പ, പെരിയാർ, ഭാരതപ്പുഴ, ശിരിയ, മാഹി, മന്ദാകിനി, വൈഗ തുടങ്ങി സംസ്ഥാനത്തെയും പ്രമുഖ നദികളുടെ പേരുകളാണ് അധികവും ഉപയോഗിച്ചിരിക്കുന്നത്. കാറ്റിന്റെ പര്യായ പദങ്ങളായ വായു, മാരുത് എന്നിവയും ഉണ്ട്.
ഗാന്ധിജയന്തി ദിനത്തിൽ എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവ് നല്കാൻ കെഎംആർഎൽ തീരുമാനിച്ചു.