Spread the love
കൊച്ചി വാട്ടര്‍ മെട്രോ: ആദ്യ ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് കെ.എം ആർ എല്ലിനു കൈമാറി

വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് കെ.എം. ആർ.എല്ലിനു കൈമാറി. ഷിപ്പ്യാർഡിലെ ഷിപ്പ് ടെർമിനലിൽ ബോട്ടിനുള്ളിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക് നാഥ് ബെഹ്റയുടെ പത്നി മധുമിത ബെഹ്റ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ബോട്ടിന് മുസ്രിസ് എന്ന് നാമകരണം ചെയ്തു. 50 സീറ്റുകൾ ഉള്ള ബോട്ടിൽ 100 പേർക്ക് സഞ്ചരിക്കാം.

Leave a Reply