
പ്രത്യയ ശാസ്ത്രത്തിന്റെ കാർക്കശ്യത്തിനൊപ്പം, നയമികവുകൊണ്ട് പാർട്ടിക്കപ്പുറം പൊതു പ്രീതി നേടിയ കോടിയേരി ബാലകൃഷണൻ മൂന്നാം വട്ടവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ. ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട കോടിയേരി, തൃശൂരും കടന്നാണ് എറണാകുളത്ത് പാർട്ടിയുടെ മുഖമാകുന്നത്.
നമ്മളാണ് പാർട്ടി എന്ന തോന്നലാണ് കോടിയേരിയുടെ നായകത്വത്തിന്. പ്രവർത്തകർക്കൊപ്പം നടക്കുന്ന നേതാവ്. സി.പി.എം രാഷ്ട്രീയത്തിലെ സൗമ്യ മുഖം. പാർട്ടിയിൽ വിഭാഗീയതയുടെ ഉന്നതീകാലത്താണ് കോടിയേരി പാർട്ടി സെക്രട്ടറിയാകുന്നത്. പിന്നെ കണ്ടത് പാർട്ടയിൽ വിഭാഗീയതയുടെ മഞ്ഞുരുക്കം. എറണാകുളം സമ്മേളനം പൂർത്തിയാകുമ്പോൾ, വിഭാഗീയതയാതുങ്ങി പാർട്ടി ഐക്യത്തിന്റെ പൂർണതയിലെത്തിയെന്ന് സി.പി.എം. അവകാശപ്പെടുന്നു. നേട്ടങ്ങളുടെ സിംഹഭാഗത്തിനും മുന്നിൽ നിന്നത് കോടിയേരി. മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിലെ മികവ്.