മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അടുത്തയാഴ്ചഅമേരിക്കയിലേക്ക്. മുഖ്യമന്ത്രി യാത്ര തിരിച്ച് മുന്നോ നാലോ ദിവസങ്ങൾ കഴിയുമ്പോൾ കോടിയേരിയും രണ്ടാഴ്ചത്തെ തുടർ ചികിത്സക്ക് അമേരിക്കയിലേക്ക് പുറപ്പെടും. പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറുന്നില്ല. പാർട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക. കോടിയേരി ചികിത്സക്കായി ആദ്യം അവധിയെടുത്തപ്പോഴും പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്.