കോടിയേരി ബാലകൃഷ്ണൻ ഇന്ന് ചികിത്സക്കായി ചെന്നൈയിലേക്ക് പോകും. സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു. ഇന്നലെ നടന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങളിലാണ് സെക്രട്ടറി പദം അദ്ദേഹം ഒഴിഞ്ഞത്. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. രാഷ്ട്രീയ പ്രതിയോഗികളും കോടിയേരിയുടെ അസുഖം മാറാനായി ആശംസയുമായി രംഗത്തെത്തി. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തി ബന്ധങ്ങൾ പക്വതയോടെ കാത്തു സൂക്ഷിക്കുന്ന കൊടിയേരിക്ക് രോഗ ശാന്തി ആശംസിക്കുന്നുവെന്നും പൂർണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെയെന്നുമാണ് അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.