ക്രിക്കറ്റ് മത്സരം കാണാനെത്തിയ ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള സംസാരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്. ഡീപ്പ് വി നെക്ക്ലൈന്‍ ഉള്ള ചുവന്ന ഉടുപ്പാണ് അനുഷ്കയുടെ വേഷം.
ഗ്യാലറിയിലുള്ള അനുഷ്കയോട് ആംഗ്യ ഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്നാണ് ഗ്രൗണ്ടില്‍ നിന്ന് വിരാട് കോഹ്ലി ചോദിക്കുന്നത്. കഴിച്ചെന്ന് തള്ളവിരല്‍ കാണിച്ച് അനുഷ്ക മറുപടിയും നല്‍കുന്നു. അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു.