Spread the love

മുംബൈ: ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തിൽ അർധസെഞ്ചുറി മികവിൽ റെക്കോഡുകൾ വാരിക്കൂട്ടി സൂപ്പർ താരം വിരാട് കോലി. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് കോലി സ്വന്തം പേരിൽ കൂട്ടിച്ചേർത്തത്. ന്യൂസിലൻഡിനെതിരേ 80 റൺസ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് ചരിത്രമെഴുതിയത്.

2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി മറികടന്നത്. 659 റൺസുമായി മാത്യു ഹെയ്ഡനും(2007), രോഹിത് ശർമ, 648 റൺസ്(2019) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്കോർ ചെയ്ത താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ഇത്തവണ ഇത് എട്ടാം തവണയാണ് കോലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അൽ ഹസ്സൻ, സച്ചിൻ തെണ്ടുൽക്കർ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്.ഇതോടൊപ്പം ഏകദിന റൺനേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് വിരാട് കോലി മൂന്നാം സ്ഥാനത്തെത്തി. കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നിൽ.

Leave a Reply