Spread the love

സത്യമേതെന്നോ കള്ളമേതെന്നോ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ പരസ്പരം വസ്തുതകൾ എന്നു പറഞ്ഞ് നിരന്തരം ആരോപണങ്ങൾ നിരത്തുകയാണ് നടൻ ബാലയും മുൻ ഭാര്യ എലിസബത്ത് ഉദയനും. വിവാഹമോചന രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും തന്റെ മകളുടെ പേരിലായി നൽകിയ ആകെയുള്ള ഇൻഷുറൻസ് താരം പിൻവലിച്ചുവെന്നും കാണിച്ച് ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്ത് എത്തിയതോടെ ആയിരുന്നു ബാലയ്ക്കെതിരായ വിവാദങ്ങളുടെ തുടക്കം. പിന്നാലെ രംഗത്ത് എത്തിയ രണ്ടാം ഭാര്യ എലിസബത്ത് ഉദയൻ ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന സമയത്ത് വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനങ്ങൾ ആണെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു.

തുറന്നുപറച്ചിൽ എന്നോളം പിന്നാലെ നടത്തിയ വീഡിയോകളിലും ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയിൽ എലിസബത്ത് സംശയം രേഖപ്പെടുത്തുകയും സ്ത്രീകളെ താരം വീട്ടിൽ വിളിച്ചു കയറ്റുമായിരുന്നു എന്നും ആരോപിക്കുകയായിരുന്നു. മർദ്ദനവും ലൈംഗിക പീഡനവും അടക്കമുള്ള ഭീകര അനുഭവങ്ങളും ബാലയുടെ കൂടെയുണ്ടായിരുന്ന സമയത്ത് തനിക്കുണ്ടായി എന്ന് വ്യക്തമാക്കിയ എലിസബത്ത് തന്റെ ജീവൻ വൈകാതെ അപകടത്തിൽ ആകും എന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനു മറുപടിയായി പലതവണ ബാലരംഗത്തെത്തിയിരുന്നു. നിയമപരമായി ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് താൻ കൂടുതൽ തുറന്നു പറച്ചിലുകൾ നടത്താത്തതെന്നും എന്നാൽ അത് തന്റെ ദൗർബല്യമായി കാണരുത് എന്നുമായിരുന്നു ബാല വ്യക്തമാക്കിയത്. ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയിൽ സംശയം രേഖപ്പെടുത്തിയ മുൻ ഭാര്യക്കുള്ള മറുപടിയായി കരൾ ദാദാവിനെയും താരം രംഗത്തെത്തിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്തിനെതിരെ ഗുരുതരാരോപണമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോഴത്തെ ഭാര്യ കോകില.

താനിപ്പോൾ ബാലയ്ക്കൊപ്പം സന്തോഷവതിയാണ് എന്നാൽ എലിസബത്തിന്റെ ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അതിനാലാണ് ഇപ്പോൾ വന്ന് നേരത്തെ അറിയാവുന്ന ചില കാര്യങ്ങൾ താൻ പറയുന്നത് എന്നുമാണ് കോകില വ്യക്തമാക്കുന്നത്. എലിസബത്ത് 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും ഒരു ഡോക്ടറുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതാണെന്നും കോകില ആരോപിക്കുന്നു. ബാല ഒരിക്കലും കാര്യങ്ങൾ പൂർണമായും തുറന്നു പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിൽ പറഞ്ഞാൽ നാണക്കേട് തങ്ങൾക്ക് തന്നെയാണെന്ന് പറഞ്ഞ കോകില താൻ സന്തോഷത്തോടെ ബാലയ്കൊപ്പം കഴിയുന്നതുപോലെ രജിസ്റ്റർ വിവാഹം ചെയ്ത ആൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കാനും എലിസബത്തിനെ ഉപദേശിക്കുന്നുണ്ട്.

എലിസബത്ത് കഴിഞ്ഞ 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും, ഡിപ്രഷൻ കൂടി ആത്മഹത്യാ പ്രവണത കാണിക്കുന്ന അവസ്ഥയിൽ ഇരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ടും എലിസബത്തിന്റെ സഹോദരനുമായി ബാല സംസാരിച്ചതിന്റെ സ്ക്രീൻഷോട്ടും തങ്ങളുടെ പക്കൽ ഉണ്ടെന്നും കോകില പറയുന്നു. തെളിവുകൾ ഇല്ലാതെയല്ല സംസാരിക്കുന്നത് എന്ന് ഓർമ്മപ്പെടുത്തിയ കോകില മുൻപേ ഇക്കാര്യങ്ങളെല്ലാം പുറത്തുവിടണമെന്ന് താൻ ബാലയോട് പറഞ്ഞിരുന്നതായും എന്നാൽ എന്നാൽ ബാല ദയയോടെ പെരുമാറിയത് കൊണ്ടാണ് ഇക്കാര്യങ്ങൾ പുറത്തുവിടാതിരുന്നത് എന്നും കോകില പറയുന്നു.

Leave a Reply