കൊല്ലം ജില്ലയിൽ ഹൗസ് ബോട്ട് വന്നിട്ട് 25 വർഷം. കായൽ ടൂറിസത്തിന് മുഖച്ഛായ തന്നെ മാറ്റിയ ഹൗസ് ബോട്ട് വ്യവസായത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. ചെറുവഞ്ചി വീടുകളിൽനിന്ന് ഇന്ന് ആധുനിക സൗകര്യങ്ങളുള്ള തലത്തിലേക്ക് വളർന്നിട്ടുണ്ട് മേഖല. സിൽവർ ജൂബിലി നിറവിൽ ഹൗസ് ബോട്ട് ഉടമകളുടെ സംഘടനയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഹൗസ് ബോട്ട് സംസ്കാരത്തിന്റെ നാൾവഴികൾ ഫോട്ടോ പ്രദർശനം ആയി ഒരുക്കിയിരിക്കുന്നു. സമൂഹ ചിത്രരചനയും കൊല്ലം ടൂറിസം പവലിയനിൽ ഒരുക്കിയിട്ടുണ്ട്. ഡി. റ്റി.പി. സി സെക്രട്ടറി ഡോ. രമ്യ ആർ. കുമാർ ഉദ്ഘാടനം നിർവഹിച്ചു .10 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യം.