Spread the love
കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും

കൊണ്ടോട്ടി നഗരസഭാ അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. സന്തോഷ് കുമാറിൻ്റെ കോഴിക്കോട്ടെ വീട്ടിൽ നടന്ന റെയ്ഡിൽ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു. സന്തോഷ് കുമാർ വലിയ തോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് വിജിലൻസ് നിഗമനം. സന്തോഷിൻ്റെ സഹോദരൻ്റെ വീട്ടിലും റെയ്ഡ് നടന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള നിരവധി സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതി കണ്ടെത്താനായിരുന്നു റെയ്ഡ്. സന്തോഷിൻ്റെയും സഹോദരൻ്റെയും വീട് കൂടാതെ കൊണ്ടോട്ടി നഗരസഭാ ഓഫീസിലും റെയ്ഡ് നടന്നു.

Leave a Reply