Spread the love

തെന്നിന്ത്യൻ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന സിനിമ റിലീസ് ആണ് എമ്പുരാൻ. പൃഥ്വിരാജ് ലാലേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ മലയാളം കണ്ട ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. നിരവധി നാഷണൽ ഇന്റർനാഷണൽ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് സൂചന.മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഓരോ ദിവസം കഴിയുന്തോറും ആകാംക്ഷയും പ്രതീക്ഷയും ഉളവാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് മലയാളികൾക്ക് മുന്നിൽ എത്തുന്നത്. ജോൺ വിക്ക്, ​ഗെയിം ഓഫ് ത്രോൺ തുടങ്ങിയവയിലൂടെ ഏറെ ശ്രദ്ധനേടിയ ജെറോം ഫ്ലിന്നും എമ്പുരാനിൽ ഭാ​ഗമായതോടെ ആ ആകാംക്ഷ ഇരട്ടിക്കുകയാണ്. ഇനി അഞ്ച് കഥാപാത്രങ്ങളാണ് എമ്പുരാനിൽ വരാനിരിക്കുന്നത്. അതിൽ അഞ്ചാമനാര് എന്നാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ഉയരുന്ന ചോദ്യം. മഞ്ജു വാര്യർ, ടൊവിനോ, പൃഥ്വിരാജ്, മോഹൻലാൽ എന്നിവരാണ് മറ്റ് നാല് പേർ.

ഇന്ന് വൈകിട്ട് വരുന്ന പോസ്റ്ററിൽ ടൊവിനോയോ മഞ്ജു വാരിയരോ ആണെങ്കിൽ ഒരു സർപ്രൈസ് കഥാപാത്രം ഉണ്ടാകുമെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഒപ്പം പ്രമുഖ ഹോളിവുഡ് താരങ്ങളും പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. അതിലൊരാൾ കൊറിയൻ മോഹൻലാൽ എന്ന് അറിയപ്പെടുന്ന ഡോൺ ലീ ആണ്. മറ്റൊരാൾ വിൽ സ്മിത്ത് ആണ്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ റിക്ക് യൂണിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ഇവരിൽ ആരെങ്കിലും ആകുമോ അതോ വൻ സർപ്രൈസ് ഒളിഞ്ഞിരുപ്പുണ്ടോ എന്ന കാര്യത്തിൽ വൈകാതെ വ്യക്തത വരും. അതേസമയം, പൃഥ്വിരാജ് ആയതുകൊണ്ട് സർപ്രൈസ് സ്ക്രീനിലെ കാണാൻ സാധിക്കുള്ളൂ എന്ന് പറയുന്നവരും ഉണ്ട്. മാർച്ച് 27നാണ് ഏവരും അക്ഷമരായി കാത്തിരിക്കുന്ന എമ്പുരാൻ റിലീസ് ചെയ്യുക.

Leave a Reply