Spread the love

താപനിലയുടെ കാര്യത്തിൽ കോട്ടയം ഇന്ത്യയിൽ തന്നെ ഒന്നാമത്. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കോട്ടയത്തെ താപനില. മുൻവർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്ന ജില്ല പാലക്കാട് ആയിരുന്നു. എന്നാൽ ഇത്തവണ പാലക്കാട് ജില്ലയിലേക്കാൾ കൂടുതൽ ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തുന്നത്. അടുത്ത കാലത്തൊന്നും കോട്ടയത്ത് ഇത്രയും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയിട്ടില്ല. കോട്ടയത്തെ താപനില വർദ്ധിച്ചതിൽ കാലാവസ്ഥാ വിദഗ്ദ്ധർ തന്നെ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതോടെ സർക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകൽ 12 മണി മുതൽ മൂന്ന് മണി വരെ പുറം സ്ഥലങ്ങളിൽ ജോലി ചെയ്യരുതെന്നും, ചൂട് നേരിട്ട് ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Leave a Reply