Spread the love

കോട്ടയം ∙ എരുമേലി കണമലയില്‍ രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചുമതല. മയക്കുവെടിവച്ച ശേഷം കാട്ടുപോത്തിനെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാണ് നിര്‍ദേശം. കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ തീരുമാനമില്ലെങ്കില്‍ മൃതദേഹവുമായി വനംവകുപ്പ് ഓഫിസിലേക്ക് സമരം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റടക്കം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കോട്ടയത്ത് പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60), കൊല്ലത്ത് കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply