Spread the love
മാലിന്യം അനുഗ്രഹമാക്കി കോട്ടയം മെഡിക്കൽ കോളേജ്.

കോട്ടയം: മാലിന്യങ്ങൾ വലിയൊരു പ്രശ്നമായി പലയിടത്തും മാറുമ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിമാലിന്യം വിറ്റ് 20 ലക്ഷത്തോളം രൂപ വരുമാനം. മാലിന്യങ്ങൾ ആശുപത്രി വളപ്പിൽ തന്നെ കുഴിച്ചിടുന്ന രീതി ആയിരുന്നു പണ്ട് കോട്ടയം മെഡിക്കൽ കോളേജിൽ. കാലങ്ങളായി പ്രദേശവാസികൾ ഇതുമൂലം വലിയ ദുരിതത്തിലായിരുന്നു. ഇതു സമീപവാസികൾക്ക് പല രോഗങ്ങൾക്കും കാരണമായി.

ഹൃദ്രോഗ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുമായ ടികെ ജയകുമാറിന്റെ ആശയം അനുസരിച്ചാണ് കുടുംബശ്രീ പ്രവർത്തകരെ അണി നിരത്തി ആശുപത്രി മാലിന്യങ്ങൾ ശേഖരിച്ചു സംസ്‌കരിച്ചു വിൽക്കുന്ന പുതിയ രീതി തുടങ്ങിയത്. മാലിന്യങ്ങളിൽ നിന്ന് ഒരു മാസം ഒന്നര ലക്ഷം രൂപയോളം മെഡിക്കൽ കോളേജിന് കിട്ടുന്നു. ഇരുപതിലധികം കുടുംബശ്രീ പ്രവർത്തകരാണ് ഈ പ്രവർത്തനത്തിൽ ഉള്ളത്.ബാക്കിയുള്ള ജൈവ മാലിന്യങ്ങൾ വളമാക്കി കാമ്പസിൽ കൃഷി നടത്തുകയും ചെയുന്നു. കഴിഞ്ഞ വർഷം 20 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് കോട്ടയം മെഡിക്കൽ കോളേജിന് ഇതിലൂടെ ലഭിച്ചത്.

Leave a Reply