Spread the love

കോട്ടയം ടെക്സ്റ്റയിൽസ് വീണ്ടും പ്രവർത്തനമാരംഭിച്ചു.

2020 ഫെബ്രുവരി 07 മുതൽ കോട്ടയം ടെക്സ്റ്റയിൽസിന്റെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു.തിരുവനന്തപുരത്ത് കഴിഞ്ഞ ഒക്ടോബർ 28 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി എന്‍ വാസവനും കൂടി പങ്കെടുത്ത് ചേർന്ന ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് സ്ഥാപനം തുറക്കാൻ തീരുമാനിച്ചത്.

ഇ എസ് ഐ കോര്‍പ്പറേഷന് നല്‍കാനുള്ള കുടിശിക വീണ്ടെടുക്കുന്നതിന് ജപ്തി നടപടികള്‍ ഇതിനിടെ ആരംഭിച്ചെങ്കിലും മൂന്ന് ഷിഫ്റ്റ് പൂര്‍ണ്ണമായി പ്രവര്‍ത്തിപ്പിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം സാധ്യമാക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 1.5 കോടി രൂപ മില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഷിഫ്റ്റുകളുടെ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്‌

മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യാമെന്ന നിലപാട് ട്രേഡ് യൂണിയനുകൾ സ്വീകരിച്ചതാണ് സ്ഥാപനം തുറക്കുന്നതിന് സഹായകരമായത്. സ്ഥാപനത്തിൻ്റെ നിലനിൽപ്പും തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും പരസ്പര ബന്ധിതമാണെന്ന നിലപാട് സ്വീകരിച്ച തൊഴിലാളി യൂണിയനുകളെ അഭിനന്ദിക്കുന്നു. നീണ്ട കാലത്തെ നഷ്ടത്തിൽ നിന്നും വിമുക്തമായി ടെക്സ്റ്റയിൽ കോർപ്പറേഷൻ ലാഭത്തിലാകുന്ന മാസത്തിൽ തന്നെ കോട്ടയം മില്ലും തുറക്കാൻ കഴിഞ്ഞത് ശ്രദ്ധേയമാണ്’

Leave a Reply