കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിയുടെ 20 വർഷം തടവ് 10 വർഷമായി കുറച്ചു ഹൈക്കോടതി. പോക്സോ വകുപ്പും ബലാത്സംഗം കുറ്റവും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പെൺകുട്ടിയുടെ അച്ഛനിൽ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയും മൊഴി നൽകിയിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടി ഫാദർ റോബിന്റെ പേര് പറഞ്ഞു. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി റോബിൻ വടക്കുംചേരി സുപ്രീംകോടതിയേ സമീപിക്കുകയും ചെയ്തിരുന്നു.