കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാൻ വൈകും:
ഡൽഹി: ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച കൊവീഡ് വാക്സീനായ കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഈ മാസം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതിക്ക് ഇനിയും രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വ്യക്തത തേടിയിരിക്കുന്നതാണ് വൈകാൻ കാരണം. ഇതു ഉടനെ നൽകുമെന്ന് വാക്സീൻ ഉത്പാദകരായ ഭാരത് ബയോടെക് പറഞ്ഞു. ആഗോളതലത്തിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമതാണ്.