
കോഴിക്കോട് ശൈശവ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ. പെൺകുട്ടി തന്നെയാണ് വിവരം ചൈൽഡ് ലൈനിനെ അറിയിക്കുന്നത്. ചൈൽഡ് ലൈൻ വിവരം ഉടൻ തന്നെ ജില്ലാ കളക്ടർക്കും ബേപ്പൂർ പോലീസിനും കൈമാറുകയായിരുന്നു. തനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണം എന്നതാണ് ആഗ്രഹം. വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന് സമ്മതമല്ലെന്നും കുട്ടി ചൈൽഡ് ലൈനിനെ അറിയിച്ചു. ഉടൻ തന്നെ ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടുകയായിരുന്നു. നിലവിൽ കുട്ടി ശിശുക്ഷേമ സമിതിയുടെ ചുമതലയിലുള്ള ഗേൾസ് ഹോമിലാണ്. അവിടെ കുട്ടിയ്ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.