കോഴിക്കോട്∙ നന്തിയിൽനിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി.തിങ്കളാഴ്ച വൈകിട്ട് 6ന് നന്തി കടലൂർ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിനു പോയ രണ്ടു തൊഴിലാളികളിലൊരാളാണ് കാറ്റിൽ പെട്ട് കടലിലേക്ക് തെറിച്ചു വീണത്. കൂടെയുണ്ടായിരുന്ന തൊഴിലാളി അപകടത്തിൽ നിന്നും രക്ഷപെട്ടു. വൈകിട്ട് 7ന് അപകടം നടന്നെങ്കിലും 8 മണിക്കു ശേഷമാണ് കരയിലുള്ളവർ വിവരമറിയുന്നത്. ഉടന്‍ തന്നെ വഞ്ചിയുമായി പോയി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.