Spread the love
കോഴിക്കോട് നഗരത്തിൽ കവർച്ച നടത്തുന്ന സംഘം അറസ്റ്റിൽ; പിടിയിലായത് നിരവധി മോഷണ കവർച്ച സംഘത്തിലെ പ്രതികൾ

കോഴിക്കോട്: പാവമണി റോഡിലെ ബീവറേജ് ഷോപ്പിനു സമീപം നിന്ന സുഹൃത്തുക്കളായ രണ്ടു പേരെ കവർച്ച നടത്തിയ കേസിലെ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. വയനാട് സ്വദേശികളായ പുൽപ്പള്ളി മണൽവയൽ കാളിപറമ്പിൽ വിശ്വരാജ് (40 വയസ്സ്), കല്പറ്റ ഗ്രീൻ വർഗ്ഗീസ് കോളനിയിൽ ബാബു (33 വയസ്സ്), കോഴിക്കോട് കുരുവട്ടൂർ ഉണി പറമ്പത്ത് താഴം ചൈത്രം വീട്ടിൽ ലജ്പത് (48വയസ്സ്) എന്നിവരെയാ ണ് കസബ പൊലീസ് സബ്ബ് ഇൻസ്പെക്ടർ എസ്. അഭിഷേക് അറസ്റ്റ് ചെയ്തത്.

പൈലിംങ്ങ് ജോലിക്കായി കോഴിക്കോട് എത്തിയ തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ തിങ്കളാഴ്ച ഉച്ചസമയത്ത് പാവമണി റോഡിലുള്ള ബീവറേജ് ഷോപ്പിനു സമീപം നിൽക്കുമ്പോൾ നാലു പേർ വന്ന് വളയുകയും മർദ്ദിക്കുക യും ആയുധം കാട്ടി ഭീഷണിപ്പെടുത്തി നാലായിരം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചതിൽ പരാതിക്കാരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. പ്രതികളെല്ലാം തന്നെ മുൻപും മോഷണം, കവർച്ചകേസുകളിൽ ഉൾപ്പെട്ടവരാണ്. വിശ്വരാജിനെ
കെ എസ് ആർ ടിസി ബസ്സ് സ്റ്റാൻ്റ് പരിസരത്തു നിന്നും മറ്റു രണ്ട് പേരെ എസ് കെ ടെമ്പിൾ റോഡ് പരിസരത്തു നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തിലെ നാലാമനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

കസബ പോലീസ് സ്റ്റേഷനി ലെ സബ്ബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്ത്, എസ്.അഭിഷേക്,
സിപിഒ മാരായ വികെ പ്രണീഷ്, ഇ.ശ്രീജേഷ്,
പി.മനോജ്, പി.പവിത്രൻ ഡ്രൈവർ സിപിഒ എം.സക്കറിയ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Leave a Reply