കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ എന്‍ഐഎയ്ക്ക് തിരിച്ചടി. ഒന്നാം പ്രതി തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. എന്‍ഐഎ കോടതി വിധിച്ച ഇരട്ട ജീവപര്യന്തവും റദ്ദാക്കിയിട്ടുണ്ട്. കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. ഒന്നാം പ്രതി തടിയന്റവിട നസീര്‍ ന്നാം പ്രതി തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഹൈക്കോടതി വിട്ടത്. മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെയാണ് നേരത്തെ വെറുതെ വിട്ടിരുന്നത്. 2006ലാണ് കോഴിക്കോട് നഗരത്തില്‍ കെഎസ്ആര്‍ടിസി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ഇരട്ട സ്ഫോടനമുണ്ടായത്.