Spread the love

ന്യൂഡൽഹി :ഗ്രൂപ്പ്‌ താല്പര്യങ്ങൾക്ക് അതീതമായി കരുത്തനായ നേതാവ് എന്ന പരിഗണനയിൽ കെ. സുധാകരനെ കെപിസിസി പ്രസിഡണ്ടായി തെരഞ്ഞെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്.

KPCC president elected Sudhakaran.

നിലവിൽ കമ്മിറ്റിയിലെ വർക്കിങ് പ്രസിഡന്റ് ആയിരുന്നു സുധാകരൻ.വർക്കിങ് പ്രസിഡന്റുമാരിൽ കൊടിക്കുന്നിൽ സുരേഷ് തുടരും. കെ. വി.തോമസിനെ നീക്കി പകരം പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരെ കൂടി വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ദേശീയ നേതൃത്വത്തിന്റെ തീരുമാനം രാഹുൽ ഗാന്ധിയാണ് സുധാകരനെ ഫോണിൽ വിളിച്ചറിയിച്ചത്.കേരളത്തിൽനിന്ന് ഏക അഭിപ്രായത്തോടെ സുധാകരൻ പേര് ഉയർന്നുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സാരഥിയെ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡൻറ് സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചത് പിന്നാലെയായിരുന്നു തീരുമാനം.

കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ, എംപിമാർ,എംഎൽഎമാർ, 14 ജില്ല പ്രസിഡൻറുമാർ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആയിരുന്നു റിപ്പോർട്ട്. ആരെ നിയമിച്ചാലും പൂർണ്ണ പിന്തുണ നൽകുമെന്നും, തീരുമാനം വേഗത്തിൽ വേണമെന്നും നിലവിലെ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചിരുന്നു.യുഡിഎഫ് കൺവീനറെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും വൈകാതെ ആരംഭിക്കാനാണ് നേതൃ തീരുമാനം.എന്നാൽ കെ. സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കാൻ വൈകും.കണ്ണൂരിലെ പാർട്ടിയുടെ രക്തസാക്ഷികളുടെയും, പഴയകാല പ്രവർത്തകരുടെയും വീട് സന്ദർശിച്ച ശേഷമാകും ചുമതലയേൽക്കുക.

Leave a Reply