ന്യൂഡൽഹി :സംസ്ഥാന നേതാക്കളുമായി വിശദ ചർച്ച നടത്തിയ ശേഷം മാത്രമേ പുതിയ കെപിസിസി പ്രസിഡണ്ടിനെ തീരുമാനിക്കൂ എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം.
അതിനാൽ തീരുമാനം ഉടനെ ഉണ്ടാവില്ല എന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ കെപിസിസി അധ്യക്ഷൻ സ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അൻവറിനെ ഒത്തുതീർപ്പിനായി കൊണ്ടുവരാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം.വരവ് ലോക്ഡൗണിന് ശേഷമായിരിക്കുമെന്ന് താരിഖ് അൻവർ പറഞ്ഞു. കേരളത്തിലുടനീളം സഞ്ചരിക്കുന്ന താരിഖ്,സംസ്ഥാന നേതാക്കൾക്ക് പുറമേ പ്രാദേശിക നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനനേതൃത്വം ഒറ്റപ്പേര് മുന്നോട്ട് വെച്ചാൽ അതിനായിരിക്കും മുൻഗണന നൽകുക. പല പേരുകൾ ഉയർന്നു വന്നാൽ സമവായ വഴി തേടും.
എന്നാൽ സംസ്ഥാന നേതൃത്വത്തെ വെട്ടി ഹൈകമാൻഡിന്റെ നോമിനിയായി ഏതെങ്കിലും നേതാവിനെ അവരോധിക്കുകയില്ല.താഴെത്തട്ടിലുള്ള പ്രവർത്തകരുടെയും അഭിപ്രായം തേടും. താരിഖിന്റെ കേരളത്തിൽ നിന്നുള്ള മടക്ക ശേഷം നൽകുന്ന നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാകും പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.