മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.
കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിലെ പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളാണിപ്പോൾ അഹാന. ഇപ്പോഴിതാ പണം സമ്പാദിക്കാൻ പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. അത് വേറൊന്നുമല്ല, തൻറെ ഇൻസ്റ്റഗ്രാം പേജിൽ സബ്സ്‌ക്രിപ്ഷൻ കൊണ്ടുവന്നിരിക്കുകയാണ് താരം. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 299രൂപയാണ്. ഇതുവരെ 137 പേർ നടിയുടെ പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുണ്ട്.
അധികം വൈകാതെ അഹാനയുടെ വിവാഹമുണ്ടാകുമെന്നാണ് സൂചന. സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് മാത്രമായിരിക്കുമോ വിവാഹ ചിത്രങ്ങളും വീഡിയോയും കാണാൻ പറ്റുകയെന്ന ചോദ്യം ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. അഹാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ 30 ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.









