കമ്മ്യൂണിസ്റ്റുകാര്‍ തന്നെയും മക്കളെയും വിരട്ടാന്‍ ശ്രമിച്ചുവെന്നും സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തിയെന്നും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്‌ണകുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജഗതി വാര്‍ഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാര്‍ വാ തുറക്കുന്നത് തിന്നാനും കള്ളം പറയാനുമാണ്. തന്നെയും മക്കളെയും ഇവര്‍ വിരട്ട്. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം തന്നെ ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും അതിനപ്പുറം അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല.
സൈബര്‍ കമ്മികളെ തനിക്ക് കലിയാണ്. കോണ്‍ഗ്രസുകാരും ഇവര്‍ക്കൊപ്പമാണ്. കേരളത്തില്‍ താമസിക്കുന്ന മലയാളികളെ പറ്റി വിഷമത്തോടെയാണ് കേരളത്തിന് പുറത്തുള്ള, ബിജെപി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ക്ക് അറിയേണ്ടത് കൃഷ്‌ണകുമാര്‍ പറഞ്ഞു.