എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടുന്നതില്‍സജീവമാണ് നടന്‍ കൃഷ്ണകുമാര്‍. ബിജെപി വേദികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ കഴിഞ്ഞ ദിവസം രണ്ട് വേദികളിലായി പങ്കെടുത്ത പരിപാടിയുടെ ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍.
കൃഷ്ണകുമാര്‍ കുറിച്ചതിങ്ങനെ,
ഇന്ന് രണ്ടു വേദികളില്‍ പങ്കെടുത്തു. വലിയവിളയിലും കൊടുങ്ങാനൂരിലും. വലിയവിളയിലെ മുന്‍സ്ഥാനാര്‍ഥിയും സിറ്റിംഗ് കൗണ്‍സിലറുമായ Adv ഗിരികുമാറിനൊപ്പം സ്ഥാനാര്‍ഥിയായ ശ്രീമതി ദേവിമയും ഉണ്ടായിരുന്നു . ഗിരി ഇപ്പോള്‍ PTP വാര്‍ഡ് സ്ഥാനാര്‍ഥിയാണ്. കൊടുങ്ങാനൂരില്‍ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സരിത എന്ന ശ്രീമതി S. പദ്മ ആണ് സ്ഥാനാര്‍ഥി. മൂവരും ഒന്നാന്തരം സ്ഥാനാര്‍ഥികള്‍. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ??നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ??